Saturday, November 13, 2010

ജനാധിപത്യം

ഇരുണ്ടും തെളിഞ്ഞും ഒരു പകല്‍ ,
കുന്നിനു മുകളില്‍ ജനാധിപത്യം
വിരല്‍ തുമ്പില്‍ മഷിപുരട്ടി ഇറങ്ങിയപ്പോള്‍ ,
മനസ്സ് ഭരിക്കപ്പെടാന്‍ ഇഷ്ട്ടമില്ലത്തവന്‍
അധികാരം ആര്‍ക്കൊക്കെയോ നല്‍കാന്‍ പോയതില്‍ പരിഹസിക്കുന്നുണ്ടായിരുന്നു... വിപിന്‍ കേളു

അക്ഷരങ്ങള്‍

ഒരു തുലാവര്‍ഷ രാത്രിയില്‍ പുഴയോരത്തടിഞ്ഞ കടലാസുത്തുണ്ടില്‍ വികൃതമായ കുറെ അക്ഷരങ്ങള്‍ ...
കൊഴിഞ്ഞുപോയ ഏതോ വസന്തകാലത്ത് പ്രണയവും വിപ്ലവവും എഴുതി വിറങ്ങലിച്ച കൈപ്പത്തി പുഴയുടെ കുത്തൊഴുക്കില്‍ അവ്യക്ത്തമായി ഓര്‍മ്മകളുടെ അക്ഷരങ്ങളെ തേടുന്നുണ്ടായിരുന്നു... വിപിന്‍ കേളു