മുഖം മിനുക്കി
ക്യാമറയ്ക് മുന്നിലിരുന്നപ്പോളാണ്
മുഖം മൂടിയെക്കുറിചോര്‍ത്തത്.
മുറിയുടെ അഴുക്കു പെട്ടിയിലെ കണ്ണാടി കൂട്ടില്‍
എന്റെ പഴയ മുഖം.
പരിചയക്കാര്‍ക്കൊക്കെ ഞാന്‍ എന്നാല്‍
എന്റെ മുഖംമൂടിയാണ്.
എന്നെ തിരിച്ചറിഞ്ഞവള്‍ ഇന്നലെ
യാത്ര ചോദിക്കാന്‍ വന്നിരുന്നു
ഓര്‍മിക്കരുതെന്ന് പറഞ്ഞിട്ടും
ഓര്‍ത്തെടുക്കാന്‍ ഒരു തെളിവുവേണമവള്‍ക്ക്
അതിനു വേണ്ടി ഒരു ഫോട്ടോ..?
മുഖവും മുഖംമൂടിയും പരിചയം പോലും
കാണിക്കാതെ കണ്ണാടിയില്‍
മാറി മാറി വന്നുപോയി.
ഒടുവില്‍ എനിക്ക് എന്നെ തിരിച്ചറിയാന്‍
വയ്യെന്നായി..
പഴകിയ ഭിത്തിയുടെ ചുവരില്‍
എന്നെ കുറിച്ച് പറഞ്ഞുത്തന്ന
വാക്കുകള്‍ ഓര്‍ത്തെടുത്തു
ഒരുചിത്രം വരച്ചു..
മുഖത്തിനും മുഖംമൂടിക്കും
ഒരു സാമ്യവുമില്ലാത്ത ചിത്രം..
ഇതായിരുന്നു ഞാനെന്നു
എന്നിക്ക് പറഞ്ഞു തരാന്‍
ഇതില്‍ കൂടുതല്‍ ഒരു വഴി
അവള്‍ക്കു മുന്നില്‍
ഇല്ലാതിരുന്നിരിക്കണം..