വഴിതെറ്റിയെന്നുതോനുന്നു
ഉത്തരദഷിണായനങ്ങള് ചൂണ്ടികാട്ടി
ഒപ്പംകൂടിയ നിഴാലാവാം ചതിച്ചത്,
രാത്രിയുംപകലും കൊഴിഞ്ഞു പോകുന്നുണ്ടെന്ന്-
ഓര്‍മപ്പെടുത്തിയ വെയിലും നിലാവുമാവാം.
പക്ഷെ വീഴാന്‍ തുടങ്ങിയപ്പോഴോക്കെയും
വഴിക്കാട്ടിയഒരു വിരല്‍ത്തുമ്പ്
ഏതുനഗരത്തിന്റെതിരക്കിലാണ്
നഷ്ടമായതെന്ന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നതേയില്ല... വിപിന്‍ കേളു
പരിചയപ്പെട്ടത്തിൽ ചിലത് പതിരെന്നറിയാൻ പകൽ വെളിച്ചവും പോരാതെ പോകുമ്പോൾ , കണ്ണിമയ്ക്ക് കൂട്ടായിത്തിരി ചിമ്മിണി വെട്ടം...
Monday, December 27, 2010
മുത്തശ്ശി
ആപത്തുവരുമ്പോഴൊക്കെ മുത്തശ്ശി പറയാറുണ്ട്
പടച്ചോന് പരീക്ഷിക്കയാണെന്ന്
മുപ്പത്തിമുക്കോടി ദൈവങ്ങളുടെ
പരീക്ഷണശാലയില്പെട്ട്
മോര്‍ച്ചറിയില്‍ അഭയംപ്രാപിക്കുമ്പോഴും,
കുട്ടികള്‍ എന്റെ ശരീരം പഠനത്തിനായി കീറിമുറിചപ്പോഴും
മുത്തശ്ശി പിറുപിറുക്കുന്നുണ്ടായിരുന്നു
നാരായണ നാരായണ എന്റ കുട്ടിയെ നീ കാത്തോളണെ... വിപിന്‍ കേളൂ

Wednesday, December 15, 2010
Thursday, December 9, 2010
മറവി...
ഞാനെന്നെ മനസിലാക്കിയപ്പോഴാണ് നിന്നെക്കണ്ടെത്തിയത്
അതിനിപ്പുറം എന്നെമറന്നുപോയിരുന്നു
ഇപ്പോള്‍ നിന്നിലെവിടെയോ ഞാനുണ്ട്..... വിപിന്‍ കേളു
അതിനിപ്പുറം എന്നെമറന്നുപോയിരുന്നു
ഇപ്പോള്‍ നിന്നിലെവിടെയോ ഞാനുണ്ട്..... വിപിന്‍ കേളു
Saturday, November 13, 2010
ജനാധിപത്യം
ഇരുണ്ടും തെളിഞ്ഞും ഒരു പകല്‍ ,
കുന്നിനു മുകളില്‍ ജനാധിപത്യം
വിരല്‍ തുമ്പില്‍ മഷിപുരട്ടി ഇറങ്ങിയപ്പോള്‍ ,
മനസ്സ് ഭരിക്കപ്പെടാന്‍ ഇഷ്ട്ടമില്ലത്തവന്
അധികാരം ആര്‍ക്കൊക്കെയോ നല്കാന് പോയതില്‍ പരിഹസിക്കുന്നുണ്ടായിരുന്നു... വിപിന്‍ കേളു
കുന്നിനു മുകളില്‍ ജനാധിപത്യം
വിരല്‍ തുമ്പില്‍ മഷിപുരട്ടി ഇറങ്ങിയപ്പോള്‍ ,
മനസ്സ് ഭരിക്കപ്പെടാന്‍ ഇഷ്ട്ടമില്ലത്തവന്
അധികാരം ആര്‍ക്കൊക്കെയോ നല്കാന് പോയതില്‍ പരിഹസിക്കുന്നുണ്ടായിരുന്നു... വിപിന്‍ കേളു
അക്ഷരങ്ങള്‍
ഒരു തുലാവര്‍ഷ രാത്രിയില്‍ പുഴയോരത്തടിഞ്ഞ കടലാസുത്തുണ്ടില് വികൃതമായ കുറെ അക്ഷരങ്ങള്‍ ...
കൊഴിഞ്ഞുപോയ ഏതോ വസന്തകാലത്ത് പ്രണയവും വിപ്ലവവും എഴുതി വിറങ്ങലിച്ച കൈപ്പത്തി പുഴയുടെ കുത്തൊഴുക്കില്‍ അവ്യക്ത്തമായി ഓര്‍മ്മകളുടെ അക്ഷരങ്ങളെ തേടുന്നുണ്ടായിരുന്നു... വിപിന്‍ കേളു
കൊഴിഞ്ഞുപോയ ഏതോ വസന്തകാലത്ത് പ്രണയവും വിപ്ലവവും എഴുതി വിറങ്ങലിച്ച കൈപ്പത്തി പുഴയുടെ കുത്തൊഴുക്കില്‍ അവ്യക്ത്തമായി ഓര്‍മ്മകളുടെ അക്ഷരങ്ങളെ തേടുന്നുണ്ടായിരുന്നു... വിപിന്‍ കേളു
Friday, October 15, 2010
നഷ്ടം
ഇനിയൊന്നും എഴുതാതിരിക്കാന്‍ വേണ്ടിയാണ് അന്ന് ഞാനെന്റെ വിരലുകള്‍ മുറിച്ചു കളഞ്ഞത് തുന്നിച്ചേര്‍ത്ത വിരലുകള്‍കൊണ്ട് ഇന്നെഴുതന് കഴിയാഞ്ഞത് കടംകൊണ്ട അക്ഷരങ്ങള്‍ അവളെനിക്ക് തിരിച്ചു തരാതെ പോയതുകൊണ്ടാണ്
Wednesday, October 13, 2010
ആശയകുഴപ്പം
ഞാനെന്തും എഴുതി വയ്കാറുള്ള ചുവരുകള്‍ എന്നോട് ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങിയതുകൊണ്ട് എഴുതുന്നതിനു മുന്‍പ് പലകുറി ആലോചിക്കേണ്ടിവരുന്നു
Monday, October 11, 2010
രോഗം
പരിശോദിച്ചവര് വിധിയെഴുതി നമ്മുക്കൊരു രോഗമുണ്ടുപോലും ,
തീന്മേശയില് സ്വാതന്ത്ര്യം വില്ക്കുന്നവരെ ചോദ്യം ചെയ്യും ,
അപരന്റെ ദുഃഖം സ്വന്തമാനെന്ന് തോന്നും ,
പട്ടിണി കാണുമ്പോള്‍ വിശപ്പ് മറക്കും ,
ലക്ഷണങ്ങളുടെ പട്ടികയില്‍ ഇവയൊക്കെയും ചേര്ത് ഒടുവിലവര്‍ എന്നെയും നിങ്ങളെയും കമ്മ്യൂണിസ്റ്റ് രോഗികളുടെസെല്ലിലടച്ചു ,
ഈ പ്രാന്ത് നമ്മുക്ക് ജീവിതമാന്നെന്നറിയാത്ത ബുദ്ധിജീവികള്‍ മരുന്നുകള്‍ തേടി പരീക്ഷണ ശാലകളില്ഉറക്കമോഴിച്ചുകൊന്ടെയിരിക്കുന്നു ..... വിപിന്‍ കേളു

Sunday, September 26, 2010
എന്റെ ആദ്യത്തെ മുന്‍വിധി
ആരെയും ഒന്നും ബോധ്യപെടുത്താന്‍ പറ്റാത്ത നിമിഷങ്ങളില്‍ സ്വയം ഒരു മുഖമൂടി പണിയുകയാണ് എളുപ്പവഴി .... വിപിന്‍ കേളു
Subscribe to:
Posts (Atom)