ഒരു കറക്കി കുത്ത് നടത്തണം
പഠിച്ചതും അറിഞ്ഞതും മറന്നു
തുടങ്ങുമ്പോള്‍, ഒരു കണ്ണിറുക്കി അടച്ചു..
മറ്റേകണ്ണാരും കാണാതെ തുറന്നു.
സ്വയം പറ്റിച്ചു
ജീവിതം തിരഞ്ഞെടുക്കാന്‍ എളുപ്പവഴി..
കൈവെള്ള നിവര്‍ത്തിവെച്ച്
കൂര്‍ത്തോരായുധം കൊണ്ട്
ഈ വരയും കുറിയും മായ്ച്ചു കളഞ്ഞാല്‍
കൈനോട്ടക്കാരനെയും പറ്റിക്കാം...
ഒടുവിലെല്ലാം പിഴച്ചു പോയാല്‍
പഴിക്കാന്‍ വിധിയുണ്ടല്ലോ..
പഠിച്ചതും അറിഞ്ഞതും മറന്നു
തുടങ്ങുമ്പോള്‍, ഒരു കണ്ണിറുക്കി അടച്ചു..
മറ്റേകണ്ണാരും കാണാതെ തുറന്നു.
സ്വയം പറ്റിച്ചു
ജീവിതം തിരഞ്ഞെടുക്കാന്‍ എളുപ്പവഴി..
കൈവെള്ള നിവര്‍ത്തിവെച്ച്
കൂര്‍ത്തോരായുധം കൊണ്ട്
ഈ വരയും കുറിയും മായ്ച്ചു കളഞ്ഞാല്‍
കൈനോട്ടക്കാരനെയും പറ്റിക്കാം...
ഒടുവിലെല്ലാം പിഴച്ചു പോയാല്‍
പഴിക്കാന്‍ വിധിയുണ്ടല്ലോ..
No comments:
Post a Comment